അച്ഛന്റെ അതേ താണ്ഡവം! അണ്ടർ-19 ഏഷ്യാകപ്പിൽ യുഎഇയെ അടിച്ചുപരത്തി ആര്യവീർ സെവാഗ്; 160 റൺസുമായി മാസ്മരിക ഇന്നിങ്സ്

 




അൽ അമറാത്ത്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗിന്റെ ബാറ്റിങ് കരുത്ത് ഓർമിപ്പിച്ച് മകൻ ആര്യവീർ സെവാഗ്. അണ്ടർ-19 ഏഷ്യാകപ്പിൽ യുഎഇക്കെതിരായ മത്സരത്തിൽ ആര്യവീർ തകർപ്പൻ സെഞ്ചുറി നേടി. 168 പന്തുകൾ നേരിട്ട താരം 17 ഫോറുകളും 7 സിക്സറുകളും ഉൾപ്പെടെ 160 റൺസാണ് വാരിക്കൂട്ടിയത്.

ഇന്ത്യൻ ഇന്നിങ്സിന്റെ 37-ാം ഓവറിൽ യുഎഇ താരം ഉദ്ദിഷ് സൂരിക്കെതിരെ ആര്യവീർ നടത്തിയ കടന്നാക്രമണം കളിയിലെ പ്രധാന ഹൈലൈറ്റായി. രണ്ട് കൂറ്റൻ സിക്സറുകളും രണ്ട് ബൗണ്ടറികളും ഉൾപ്പെടെ ആ ഒരൊറ്റ ഓവറിൽ മാത്രം 21 റൺസാണ് താരം അടിച്ചെടുത്തത്. ആദ്യ പന്തിൽ ബൗണ്ടറിയും തൊട്ടടുത്ത പന്തിൽ ലോങ് ഓണിന് മുകളിലൂടെ സിക്സറും നേടിയ ആര്യവീർ, അഞ്ചാം പന്തിൽ വീണ്ടും പന്ത് അതിർത്തിക്ക് മുകളിലൂടെ പറത്തി. അച്ഛന്റെ അതേ അഗ്രസീവ് ശൈലിയിലാണ് ജൂനിയർ സെവാഗ് ക്രീസിൽ തിളങ്ങി

യത്.

Post a Comment

Previous Post Next Post