ബോക്സ് ഓഫീസ് കത്തിയെരിയുന്നു; 1,483 കോടി വാരിക്കൂട്ടി രണ്‍ബീര്‍-യഷ് ചിത്രം 'രാമായണം'!


ജിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'രാമായണം' തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ശ്രീരാമനായി രണ്‍ബീർ കപൂറും, സീതാദേവിയായി സായ് പല്ലവിയും, ലങ്കാധിപതി രാവണനായി യഷും വേഷമിടുന്നു.

ആഗോള ബോക്സ് ഓഫീസില്‍ വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെയായി 1,483.10 കോടി രൂപയാണ് രാമായണം ആഗോളതലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്.
നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി, യഷിന്റെ മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ ചിത്രമായാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

Post a Comment

Previous Post Next Post