തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്നലെ രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും ചെയ്ത പിന്നാലെയാണ് ഇന്ന് രാവിലെയുള്ള വിലക്കയറ്റം.
പവന് ഒറ്റയടിക്ക് 1280 രൂപയാണ് ഒറ്റയടിക്ക് കുടിയത്. 92, 800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കൂടിയത്. 11,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ഇന്നത്തെ വിപണി വാര്‍ത്ത. കേരളത്തില്‍ 18 കാരറ്റ് ഗ്രാം വില 9495 രൂപയും പവന്‍ വില 75690 രൂപയുമായി. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 165 രൂപയില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് സ്വര്‍ണത്തിന് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.അമേരിക്കന്‍ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീല്‍ഡിലുണ്ടായ കുറവുമാണ് സ്വര്‍ണവിപണിക്ക് പുതിയ ഉണര്‍വ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
Post a Comment