തളിപ്പറമ്പിൽ 1.106 കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ*




തളിപ്പറമ്പ്: തളിപ്പറമ്പ് മന്നയിൽ വെച്ച് 1.106 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയെ എക്സൈസ് പിടികൂടി.

നാഗൂർ ജില്ലയിൽ നാഗോൺ താലൂക്കിൽ മക്കിർ പാർ ഊറിയ അക്കം മത്തർട്ടോളി ദേശത്തെ ഐനുർഹഖിനെ (28) യാണ് അറസ്റ്റ് ചെയ്തത്.

ഇതരസംസ്ഥാനത്തുനിന്നും കഞ്ചാവ് വലിയതോതിൽ കേരളത്തിലേക്ക് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ ഐനുർഹഖെന്ന് എക് സൈസ് വ്യക്തമാക്കി.

പ്രതി കഞ്ചാവുമായി തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്നു ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post