തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകള് വാടകയ്ക്ക് വാങ്ങി ഓണ്ലൈൻ തട്ടിപ്പ് നടത്തുന്ന മ്യൂള് അക്കൗണ്ട് (Mule Account) തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പോലീസ് സൈബർ വിഭാഗത്തിന്റെ മുന്നറിയിപ്പ്.അക്കൗണ്ട് വാടകയ്ക്ക് നല്കിയാല് ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനങ്ങള് നല്കിയും, മറ്റുള്ളവരുടെ അക്കൗണ്ടുകളും ഫോണ് നമ്പറുകളും കൈവശപ്പെടുത്തിയുമാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില് പാർട്ട് ടൈം / ഓണ്ലൈൻ ജോലികള് തിരയുന്ന വിദ്യാർത്ഥികള് ഉള്പ്പെടെയുള്ളവരാണ് കൂടുതലായും വലയില് വീഴുന്നത്.തട്ടിപ്പിന്റെ രീതി:സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള് പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി വാഗ്ദാനം ചെയ്യുകയാണ് ഒരു രീതി. ഇവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം കടക്കുമ്പോള് കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക തട്ടിപ്പുകാർ പറയുന്ന അക്കൗണ്ടിലേക്ക് അയക്കണം എന്നാണ് നിർദ്ദേശം. ഉയർന്ന കമ്മീഷനാണ് വാഗ്ദാനം.ഇതോടെ നിഷ്കളങ്കരായ യുവാക്കളുടെ അക്കൗണ്ടുകള് സൈബർ തട്ടിപ്പുകള്ക്ക് ഉപയോഗിക്കുന്ന മ്യൂള് അക്കൗണ്ടുകളായി മാറുന്നു.
ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് അറിയാതെ തന്നെ പലരും തട്ടിപ്പ് സംഘത്തിലെ അംഗങ്ങളായി മാറുകയാണെന്ന് പോലീസ് പറയുന്നു.പോലീസ് മുന്നറിയിപ്പ്:1. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്താൻ അപരിചിതരായ ആരെയും അനുവദിക്കരുത്.2. അക്കൗണ്ട് വാടകയ്ക്ക് നല്കുന്നത് കുറ്റകരമാണ് - അക്കൗണ്ട് മരവിപ്പിക്കല്, നിയമ നടപടി, പിഴ എന്നിവ നേരിടേണ്ടി വരും.3. ഇത്തരം തട്ടിപ്പുകള് ശ്രദ്ധയില്പ്പെട്ടാല് ഉടൻ 1930 എന്ന സൈബർ ഹെല്പ്പ് ലൈനില് അറിയിക്കുക.4. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.ഇത്തരം സംഘങ്ങളുടെ വലയില് അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും കേരള പോലീസ് അറിയിച്ചു.Kerala Police's cyber wing has warned that mule account fraud is spreading across the state, with scammers luring people by promising easy money and high commissions. Students and others seeking part-time or online jobs are particularly vulnerable, and the police have urged the public to report such cases via 1930 or cybercrime.gov.in.
Post a Comment