കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം.രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം നല്‍കിയ ഹർജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവ് ഇട്ടത്.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കാനാണ് നിർദേശം. ജസ്റ്റിസ് ഗിരീഷിന്റെ ബെഞ്ചാണ് ഉത്തരവ് ഇട്ടത്. മരണത്തില്‍ ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Post a Comment