റോഡില്‍ നിന്ന് കുശലം പറച്ചില്‍ വേണ്ട, ഓര്‍മ്മപെടുത്തലുമായി എം.വി.ഡി


കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ രണ്ട് വിദ്യാർത്ഥിനികളുടെ ജീവനാണ് നടുറോഡില്‍ പൊലിഞ്ഞത്.

മുന്നില്‍ പോയ ഒരു കാറ് പെട്ടെന്ന് വേഗതകുറിച്ചപ്പോള്‍ അതില്‍ ഇടിക്കാതിരിക്കാൻ ഉള്ള ശ്രമത്തിനിടയില്‍ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഈ വിദ്യാർത്ഥിനികള്‍ എതിരെ വന്ന ബസ്സിന് മുന്നിലേക്ക് വീഴുന്നത്. മുമ്പില്‍ പോയ കാർ വേഗത കുറയ്ക്കാൻ കാരണം റോഡില്‍ ബൈക്ക് നിർത്തി രണ്ടുപേർ സംസാരിച്ചു നിന്നതാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വ്യക്തമായിരുന്നു.
ഈ അപകടത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനുശേഷം മോട്ടോർ വാഹന വകുപ്പും രണ്ടു കാരണങ്ങളാണ് സംഭവത്തിന് പിന്നിലുള്ളത് എന്ന് പറഞ്ഞിരുന്നു. ഒന്ന് ഇരുചക്ര വാഹനം നിർത്തി രണ്ടുപേർ റോഡില്‍ നിന്ന് സംസാരിച്ചതും രണ്ട് എതിരെ വന്ന ബസിന്റെ അമിത വേഗതയും.ഇതിന്റെ പശ്ചാത്തലത്തില്‍ മോട്ടോർ വാഹന വകുപ്പ് ഇപ്പോള്‍ കർശന നിർദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. യാതൊരു കാരണവശാലും റോഡില്‍ കയറി നിന്ന് വർത്തമാനം പറയുന്ന സാഹചര്യം ഉണ്ടാകരുത് എന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post