തൃശ്ശൂര്‍ വലപ്പാട് ഭാര്യയെയും നാലര വയസുകാരനായ മകനെയും കൊലപ്പെടുത്തി യുവാവ്


വലപ്പാട് ബീച്ചില്‍ ഭാര്യയെയും നാലര വയസുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്.തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിജേഷിനെ ഗുരുതരാവസ്ഥയില്‍ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
വിസ്മയയുടെ നിലവിളി കേട്ട് സഹോദരൻ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയില്‍ വിസ്മയയെ കണ്ടെത്തിയത്. തുടർന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയില്‍ കയറി വാതിലടച്ച വിജേഷ് കുട്ടിയെയും കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് വിജേഷിനെയും കുട്ടിയെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ദക്ഷിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post