പൂജാവെയ്പ്പ് കഴിഞ്ഞ് നാളെ ബാഗ് എടുക്കണം ; ശനിയാഴ്ചയും ഒഴിവില്ല, യുപി–ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്ലാസ്

 



തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് വരും ശനിയാഴ്ച (ഒക്ടോബർ 24) പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ഒക്ടോബർ 24-ലെ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയത്.

യുപി (അപ്പർ പ്രൈമറി), ഹൈസ്കൂൾ (5 മുതൽ 10 വരെ) വിഭാഗങ്ങളിലെ ക്ലാസുകൾക്കാണ് അധ്യയനമുണ്ടാകുക. അതേസമയം, എൽപി വിഭാഗത്തിലെ (ഒന്ന് മുതൽ നാല് വരെ) ക്ലാസുകൾക്ക് ശനിയാഴ്ച അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അക്കാദമിക് കലണ്ടറിലെ അധ്യയന ദിവസങ്ങൾ തികയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ചകളിലെ ഈ ക്രമീകരണം. എല്ലാ സ്കൂൾ അധികൃതരും ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ വരുത്തണമെന്ന് അധികൃതർ അറിയിച്ചു

.

Post a Comment

Previous Post Next Post