വിവാഹ വാഗ്ദാനം നൽകി പീഡനമെന്ന പരാതി; കണ്ണൂർ സ്വദേശി അറസ്റ്റിൽ

 


മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ കടന്നപ്പള്ളി പൊന്നാൻകുഴി സ്വദേശി അലി അക്ബറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്ന ഇയാൾ സ്വന്തം വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Post a Comment

Previous Post Next Post