ഓപ്പറേഷൻ തൂഫാൻ: അഴിക്കോടും ചിറക്കലിലും എംഡിഎംഎയുമായി രണ്ടുപേര്‍ വളപട്ടണം പൊലീസിന്റെ പിടിയില്‍

 

വളപട്ടണം : ലഹരിവിരുദ്ധ നടപടിയുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ്സിന്റെ നിർദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഒ.വിപിൻ ടി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയില്‍ അഴിക്കോട്, ചിറക്കല്‍ മേഖലകളില്‍ നിന്നായി രണ്ടുപേർ എംഡിഎംഎയുമായി പിടിയിലായി.

അഴിക്കോട് സ്വദേശി അനീസ് കെ. (31), ചിറക്കല്‍ സ്വദേശി ഷിജില്‍ കെ. (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അനീസില്‍ നിന്ന് 8.25 ഗ്രാമും, ഷിജിലില്‍ നിന്ന് 1.3 ഗ്രാമും എംഡിഎംഎ കണ്ടെടുത്തു. ഇതില്‍ ചിറക്കല്‍ സ്വദേശി ഷിജിലിനെതിരെ വളപട്ടണം, കണ്ണൂർ ടൗണ്‍, എടക്കാട് പോലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകളും അനീസിനെതിരെ വളപട്ടണം, കണ്ണൂർ ടൗണ്‍, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനുകളിലായി അ‍‍ഞ്ചോളം കേസുകളും നിലവിലുണ്ട്.അഴിക്കോട് നടത്തിയ പരിശോധനയില്‍ എസ്.ഐ. അജയൻ, എസ്.സി.പി.ഒ. ശ്രീയേഷ്, സി.പി.ഒ.മാരായ രാഹുല്‍, ബ്രിജിത്ത് എന്നിവരും ചിറക്കലില്‍ നടത്തിയ പരിശോധനയില്‍ എസ്‌.സി.പി.ഒ. സുഷെൻ, സി.പി.ഒ.മാരായ മഹേഷ്, പ്രവീണ്‍ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post