സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കോട്ടയം കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്‌നാട് അണ്ണാ സത്യ നഗറിൽ വിജയലക്ഷ്‌മി ജഗദീഷ്, തഞ്ചാവൂർ പട്ടുകോട്ടയിൽ ഹെപ്സിബ ദേവമണി എന്നിവരാണ് മരിച്ച മറ്റ് നഴ്സുമാർ. ഇവരുടെ കാർ സൗദി പൗരനും മരിച്ചു. ഡ്രൈവറായ സൗദി ഡ്രൈവറും മരിച്ചു
റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തയിഫ് ഗവർണറേറ്റിലെ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നഴ്സുമാർ അവധിദിനമായ വെള്ളിയാഴ്ച ഷോപിങിനായി സൗദി പൗരന്റെ കാറിൽ പോകുന്നതിനിടെയാണ് അപകടം.
മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment