മുന്നില്‍ സഞ്ചരിച്ച കാര്‍ സഡൻ ബ്രേക്കിട്ടു, ബൈക്ക് യാത്രക്കാരി എതിര്‍ദിശയില്‍ വന്ന മിനി ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ടു; നഴ്സിന് ദാരുണാന്ത്യം
കക്കനാട്: സീപോർട്ട്- എയർപോർട്ട് റോഡിലുണ്ടായ ബൈക്ക് അപകടത്തില്‍ നഴ്സിന് ദാരുണാന്ത്യം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ഇടുക്കി പീരുമേട് പാലൂർകാവ് ആലഞ്ചേരില്‍ വീട്ടില്‍ ആന്റണിയുടെ മകളുമായ ബിന്നി ആന്റണി (25) ആണ് മരിച്ചത്.ഇരുമ്പനം പുതിയ റോഡ് ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. സുഹൃത്ത് ഇടുക്കി പെരുവന്താനം തെക്കേമല ആക്കാട്ട് വീട്ടില്‍ വിനീതിനൊപ്പം (29) ബൈക്കില്‍ കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബിന്നി. മുന്നില്‍ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ബൈക്ക് കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിന്നിലിരുന്ന ബിന്നി റോഡിലേക്ക് തെറിച്ചുവീണ് എതിർദിശയില്‍ വരികയായിരുന്ന മിനി ടിപ്പർ ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്നി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Post a Comment