പാചകം ചെയ്യുമ്പോള്‍ ഒഴിവാക്കാനാകാത്ത ഒരു പ്രധാന ഉപകരണമാണ് മിക്സി. എന്നാല്‍ ഉപയോഗം കഴിയുന്തോറും മിക്സിയുടെ ജാറുകളില്‍ കറ പിടിക്കുന്നതും, അരയ്ക്കുമ്പോഴും മറ്റും മാവ് പറ്റിപ്പിടിക്കുന്നതും സാധാരണമാണ്.
സോപ്പോ ഡിഷ് വാഷ് ലിക്വിഡോ ഉപയോഗിച്ച് കഴുകിയിട്ടും ഇത്തരം കറകളും ദുർഗന്ധവും പൂർണ്ണമായി പോകാറില്ല. എന്നാല്‍ ഇതിനൊരു പരിഹാരമുണ്ട്; ഒരു മുറി നാരങ്ങ എടുത്തോളൂ… (Image Credit source: Getty Images)
മിക്സിയുടെ ജാറില്‍ കുറച്ച് നാരങ്ങയുടെ നീര് ഒഴിച്ച് കുറച്ചു നേരം മാറ്റി വയ്ക്കുക. ശേഷം വെള്ളമൊഴിച്ച് ഒരു സ്ക്രബർ ഉപയോഗിച്ച് കഴുകിക്കളയാം. നാരങ്ങയുടെ തൊലി ഉപയോഗിച്ച് ജാറിന്റെ പുറംഭാഗം ഉരയ്ക്കാം. ശേഷം ചെറുചൂടുകള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയുന്നത് മിക്സിയിലെ കറകളും ദുർഗന്ധവും അകറ്റാൻ സഹായിക്കും.
കഠിനമായ എണ്ണമയവും കറകളും കളയാൻ ബേക്കിങ് സോഡയും അല്പം വിനാഗിരിയും ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഈ പേസ്റ്റ് ജാറിലും മിക്സിയുടെ പുറത്തും പുരട്ടി 10 മിനിറ്റ് വച്ചശേഷം സ്ക്രബർ ഉപയോഗിച്ച് തിരുമ്മി ചെറുചൂടുവെള്ളത്തില്‍ കഴുകുക.
ജാർ ഉപയോഗിച്ച ഉടൻ തന്നെ അതിലേക്ക് അല്പം ചെറുചൂടുവെള്ളവും 2-3 തുള്ളി ഡിഷ് വാഷ് ലിക്വിഡും ഒഴിക്കുക. ഇത് മിക്സിയില്‍ വച്ച് 10-15 സെക്കൻഡ് കറക്കിയെടുക്കുക. ജാറിന്റെ ബ്ലേഡിനടിയില്‍ കുടുങ്ങിയിരിക്കുന്ന മാവോ കഷണങ്ങളോ എളുപ്പത്തില്‍ ഇളകിപ്പോരും. ജാറിനുള്ളിലെ ദുർഗന്ധം മാറാനും ബ്ലേഡിന്റെ മൂർച്ച കൂട്ടാനും ഒരു പിടി പച്ചരിയോ കല്ലുപ്പോ സഹായിക്കും. ഇവ ജാറില്‍ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് ജാറിലെ അഴുക്കും ദുർഗന്ധവും പൂർണ്ണമായി മാറ്റാൻ സഹായിക്കുന്നതാണ്.
Post a Comment