തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില് വീണ്ടും ഇടിവ്. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇന്ന് കേരളത്തില് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,515 രൂപയാണ്.ഒരു പവന്റെ വില 1,08,120 രൂപയും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 2920 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും ഇടിഞ്ഞു.
അമേരിക്കയില് വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കകള് ശക്തമാക്കുന്ന തരത്തിലുള്ള കണക്കുകള് ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സ്വർണവില ഇടിഞ്ഞുതാഴുന്നത്. ഇന്നലെ, ഔണ്സിന് 4106 ഡോളറെന്ന നിലയിലാണ് സ്വർണവ്യാപാരം ക്ലോസ് ചെയ്തത്. എന്നാല്, ഒക്ടോബറില് പലിശനിരക്കില് വർദ്ധനവുണ്ടാകില്ലെന്ന തരത്തില് റിപ്പോർട്ടുകള് പുറത്തുവന്നിട്ടുണ്ട്. ഇതോടെ താഴേക്കിറങ്ങിയ സ്വർണവില വീണ്ടും കുതിച്ചുയർന്നേക്കുമെന്നാണ് കരുതുന്നത്. ഔണ്സിന് 4161 ഡോളർവരെ ഉയർന്ന സ്വർണവില നിലവില് 4145 ഡോളറെന്ന നിലയിലാണ്.
Post a Comment