കാസർഗോഡ്: ചന്തേര പൊലീസ് സ്റ്റേഷനില്‍ പൊതുജനങ്ങള്‍ കളഞ്ഞുകിട്ടി ഏല്‍പ്പിച്ച മൊബൈല്‍ ഫോണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസർ (സിപിഒ) മോഷ്ടിച്ചു.കാസർഗോഡ് ചന്തേര സ്റ്റേഷനിലെ സിപിഒ ബൈജുവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ അതിഥി തൊഴിലാളിക്കാണ് വഴിയില്‍ നിന്ന് ഫോണ്‍ കളഞ്ഞുകിട്ടിയത്. തുടർന്ന് അദ്ദേഹം ഫോണ്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഏല്‍പ്പിക്കുകയും അധികൃതർ വിവരങ്ങള്‍ പാറാവ് ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയുമായിരുന്നു. എന്നാല്‍ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ബൈജു ബുക്കില്‍ രേഖപ്പെടുത്തിയ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു.സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച ഫോണ്‍ ബൈജു പിന്നീട് മറ്റൊരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ വ്യക്തമായി.
സ്റ്റേഷനില്‍ നിന്ന് ഫോണ്‍ കാണാതായതിനെ തുടർന്ന് നടത്തിയ സൈബർ പരിശോധനയിലാണ് ഫോണ്‍ വാങ്ങിയ ആളെ കണ്ടെത്താനായത്. തനിക്ക് ഈ ഫോണ്‍ നല്‍കിയത് സിപിഒ ബൈജുവാണെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കൂടാതെ സ്റ്റേഷനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ബൈജുവിനെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചു
Post a Comment