സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസമുണ്ടായ വൻ വിലയിടിവിന് ശേഷമാണ് ഇന്ന് വിപണിയില്‍ സ്വർണവില പിടിച്ചുനില്‍ക്കുന്നത്.ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,390 രൂപയിലും പവന് 1,07,120 രൂപയിലുമെത്തിയിരുന്നു. ഇതേ നിരക്കില്‍ തന്നെയാണ് ഇപ്പഴും വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. നിലവില്‍ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപ എന്ന കണക്കിലുമാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്ഒക്ടോബർ 21- 1,07,120 രൂപഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപഒക്ടോബർ 19- 1,08,560 രൂപഒക്ടോബർ 18- 1,08,280 രൂപഒക്ടോബർ 17- 1,08,280 രൂപഒക്ടോബർ 16- 1,08,120 രൂപഒക്ടോബർ 15- 1,08,120 രൂപഒക്ടോബർ 14- 1,08,720 രൂപഒക്ടോബർ 13- 1,09,480 രൂപഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപഒക്ടോബർ 11- 1,11,040 രൂപ

Post a Comment