ഇത് രക്ഷിക്കാനുള്ള ശിക്ഷ! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ചുഗല്‍ സസ്പെൻഡ് ചെയ്തു


സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോർചുഗല്‍ ഔദ്യോഗികമായി സസ്പെൻഡ് ചെയ്തു. ടീം കോച്ചുമായുള്ള അ‌ഭിപ്രായ വ്യത്യാസത്തെ തുടർന്ന് ടീം ക്യാമ്പ് വിട്ട സംഭവത്തില്‍ പോർച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷൻ (FPF) ആണ് അ‌ച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.യുവേഫ നേഷൻസ് ലീഗ് മത്സരത്തിനിടയില്‍ നോർവെക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റ്യൂട്ടായി വാം അപ്പ് ചെയ്യിപ്പിച്ചിട്ടും കളിപ്പിക്കാതിരുന്നതിലും, തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ അവസരം നല്‍കാത്തതിലും പരിശീലകൻ ജോർജ്ജ് ജീസസുമായി ഉടക്കിയ റൊണാള്‍ഡോ, പ്രതിഷേധിച്ച്‌ പരിശീലന ക്യാമ്പ് വിടുകയായിരുന്നു. തുടർന്ന് സാമൂഹികമാധ്യമത്തിലൂടെ റൊണാള്‍ഡോ തന്നെ താൻ പുറത്തുപോയ സംഭവം തുറന്നുപറയുകയും ചെയ്തു. ഇതോടെ ടീമിലെ പൊട്ടിത്തെറി പരസ്യമായി.
പോർച്ചുഗല്‍ ജനതയോട് യഥാർത്ഥ കാരണങ്ങള്‍ അനുയോജ്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും സഹതാരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായും പറഞ്ഞുകൊണ്ടാണ് റോണോ ടീം ക്യാമ്പ് വിട്ടത്. എന്നാല്‍ റോണോ പോയാലും ഒന്നും സംഭവിക്കില്ല എന്ന നിലപാടിലാണ് പിന്നീട് നടന്ന പത്രസമ്മേളനത്തില്‍ പരിശീലകൻ ജോർജ്ജ് ജീസസ് പ്രതികരിച്ചത്. റോണോയെ തിരികെ കൊണ്ടുവരാൻ പോർചുഗല്‍ ടീം അ‌ധികൃതർ നീക്കം നടത്തുന്നതായും വാർത്തകള്‍ വന്നു.

Post a Comment

Previous Post Next Post