തളിപ്പറമ്പ് കുറ്റിക്കോല്‍ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂക്ഷം ; നിര്‍മാണത്തിലെ പിഴവെന്ന് ആക്ഷേപം ; യാത്രക്കാര്‍ ദുരിതത്തില്‍

 


തളിപ്പറമ്പ : ഒരു മഴ പെയ്താല്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ അടിപ്പാത വെള്ളക്കെട്ടില്‍ മുങ്ങും . യാത്രക്കാർക്ക് ദുരിതയാത്ര നല്‍കുന്ന വെള്ളക്കെട്ടിന് ഇനിയും പരിഹാരം കാണാതെ അധികൃതർ.കഴിഞ്ഞ ദിവസം പെയ്ത മഴയിലും അടിപ്പാതയില്‍ വെള്ളം ഉയർന്നതോടെ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തം.

ഒരു മഴയില്‍ തന്നെ കുറ്റിക്കോല്‍ അടിപ്പാതയില്‍ വെള്ളം ഉയരും. മീറ്ററുകളുടെ വ്യത്യാസത്തില്‍ അടിപ്പാതയും കള്‍വെർട്ടും ഒരേ ഉയരത്തില്‍ നിർമിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് കുറ്റിക്കോലിലെ നാട്ടുകാരുടെ യാത്രാദുരിതം ഇരട്ടിയാക്കുകയാണ് . ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കും വെള്ളക്കെട്ട് വലിയ വെല്ലുവിളിയാണ് .കുറ്റിക്കോല്‍ പുഴയിലെ ജലനിരപ്പ് പോലും പരിഗണിക്കാതെയാണ് മേഘ കണ്‍സ്ട്രക്ഷൻ ഈ ഭാഗത്തെ നിർമാണം പൂർത്തിയാക്കിയതെന്നാണ് ആക്ഷേപം ഉയരുന്നത് .

Post a Comment

Previous Post Next Post