അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നാവിലേറ്റി കുരുന്നുകള്‍ ഹരിശ്രീ കുറിക്കുന്ന വിജയദശമി ദിനത്തെ വരവേല്‍ക്കാൻ കേരളം ഒരുങ്ങി.സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. പനച്ചിക്കാട്, കൊല്ലൂർ, തിരുവനന്തപുരം, തിരൂർ എന്നിവിടങ്ങളിലെ വിദ്യാരംഭ ചടങ്ങുകളില്‍ പങ്കെടുക്കാൻ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമെത്തും.
വിദ്യാരംഭത്തിന് ഏറെ പ്രസിദ്ധമായ പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തില്‍ ബുധനാഴ്ച പുലർച്ചെ 3.30ന് നട തുറന്നു. നാലിന് പൂജയെടുപ്പിനു ശേഷം എഴുത്തിനിരുത്ത് ആരംഭിച്ചു. വൈകിട്ട് നാലുവരെ ചടങ്ങുകള്‍ തുടരും. സരസ്വതീ നടയ്ക്കു സമീപം പ്രത്യേക വിദ്യാമണ്ഡപമാണ് സജ്ജീകരിച്ചിരിക്കുന്നത്. 40 ഗുരുക്കന്മാർ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകരും.
വിദ്യാരംഭത്തോടൊപ്പം ക്ഷേത്രത്തില്‍ സംഗീതാർച്ചനയും കലാപരിപാടികളും നടക്കും. സംഗീതം, മോഹിനിയാട്ടം, തിരുവാതിര, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമാകും.
Post a Comment