അകത്തുതന്നെ കിടക്കണം...; നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി


കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി നിരസിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടരന്വേഷണത്തെയും തെളിവുശേഖരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പൂർണ്ണമായും ശരിവെച്ചാണ് കോടതിയുടെ നിർണായക നടപടി.

Post a Comment

Previous Post Next Post