കണ്ണൂർ ദസറയിൽ ചരിത്ര നിമിഷം; ഇന്ന് രാത്രി ആകാശത്ത് മിന്നിത്തിളങ്ങാൻ ഡ്രോൺ വിസ്മയം!

 


കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന 'കണ്ണൂർ ദസറ 2026' ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 21, ബുധൻ) നഗരത്തിൽ മെഗാ ഡ്രോൺ ഷോ അരങ്ങേറും. മൈസൂർ ദസറയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ കളർഫുൾ ഡ്രോൺ ഷോയുടെ മാതൃകയിലാണ് കണ്ണൂരിലും ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്.

കളക്ടറേറ്റ് മൈതാനിയിലെ പ്രധാന വേദിയിലെ പരിപാടികൾ അവസാനിച്ചതിനു ശേഷം, രാത്രി 11 മണിയോടെ ജവഹർ സ്റ്റേഡിയത്തിലാണ് ഡ്രോൺ ഷോ നടക്കുക. ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കുന്ന ഡ്രോൺ പ്രദർശനം കാണാൻ വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്

.

Post a Comment

Previous Post Next Post