തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില് നാല് ജില്ലകളില് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.ത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില് 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതല് 204 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ചക്രവാതച്ചുഴികളും ന്യൂനമർദപ്പാത്തിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാനുള്ള സാഹചര്യം ഒരുക്കുന്നത്. അറബിക്കടലില്നിന്നുള്ള തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റാണ് കേരളത്തില് കാലവർഷമെത്തിക്കുന്നത്.
അതേസമയം, ബംഗാള് ഉള്ക്കടലില്നിന്നുള്ള വടക്കുകിഴക്കൻ കാറ്റാണ് തുലാവർഷ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.നിലവില് മഴ ശക്തമാകാൻ സാധ്യതയുണ്ടെങ്കിലും എല്നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തില് ഡിസംബർ വരെയുള്ള തുലാവർഷകാലത്ത് പൊതുവെ മഴ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്. ഇക്കഴിഞ്ഞ കാലവർഷത്തില് സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു.ഇടിമിന്നല് സമയത്ത് ജാഗ്രത പാലിക്കണംഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങള് കണ്ടാല് ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില് തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും.മിന്നലേറ്റ വ്യക്തിയുടെ ശരീരത്തില് വൈദ്യുതപ്രവാഹം നിലനില്ക്കില്ല. അതിനാല് മിന്നലേറ്റവരെ സ്പർശിക്കുന്നതില് അപകടമില്ലെന്നും ആവശ്യമായ പ്രഥമശുശ്രൂഷ നല്കി ഉടൻ വൈദ്യസഹായം ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തില് പൊതുജനങ്ങള് ഔദ്യോഗിക മുന്നറിയിപ്പുകള് ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകള് സ്വീകരിക്കുകയും വേണം.The northeast monsoon is strengthening over Kerala, with the weather department issuing an orange alert in four districts and a yellow alert in several others. Officials have warned of heavy rain and lightning, urging the public to follow safety advisories and stay alert to official updates.
Post a Comment