സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയായി, വെള്ളി നിരക്കില്‍ മാറ്റമില്ല


കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 2026 ഒക്ടോബർ 14 ബുധനാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയിലും, പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.തിങ്കളും ചൊവ്വയും വില കുറഞ്ഞതിന് പിന്നാലെയാണ് ബുധനാഴ്ചയും സ്വർണവില താഴേക്ക് പോയത്.
വിവിധ കാരറ്റുകളിലെ സ്വർണവില
22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റുകളിലെ സ്വർണവിലയിലും ബുധനാഴ്ച ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ കാരറ്റുകളിലെ നിരക്കുകള്‍ താഴെ നല്‍കുന്നു:
18 കാരറ്റ് സ്വർണം: ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയും പവന് 600 രൂപ കുറഞ്ഞ് 89,320 രൂപയുമാണ്.
14 കാരറ്റ് സ്വർണം: ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,700 രൂപയും പവന് 480 രൂപ കുറഞ്ഞ് 69,600 രൂപയുമായി.
9 കാരറ്റ് സ്വർണം: ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,610 രൂപയും പവന് 320 രൂപ കുറഞ്ഞ് 44,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Post a Comment

Previous Post Next Post