കണ്ണൂരില്‍ കെഎസ്‌ഇബിയുടെ കമ്പികളും വയറുകളും മോഷ്ടിച്ചു കടത്താൻ ശ്രമിച്ച 2 അതിഥി തൊഴിലാളികള്‍ റിമാൻഡില്‍


കണ്ണൂർ:കെഎസ്‌ഇബിയുടെവൈദ്യുത കമ്പികളും വയറുകളും മോഷ്ടിച്ചു ലോറിയില്‍ കടത്താൻ ശ്രമിച്ച രണ്ട് അതിഥി തൊഴിലാളികള്‍ കണ്ണവം പോലീസിന്റെ പിടിയില്‍ .ഉത്തർപ്രദേശ് സ്വദേശികളായ രവി (30) അമൻകുമാർ (32) എന്നിവരാണ് പിടിയിലായത്.മോഷ്ടിച്ച വസ്തുക്കള്‍ കടത്താൻ ഉപയോഗിച്ച നാഷണല്‍ പെർമിറ്റ് ലോറിയും കണ്ണവംപോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഞായറാഴ്ച്ച രാവിലെ 10 ന്കോളയാട് കെഎസ്‌ഇബി ഓഫീസിനു മുന്നില്‍ സൂക്ഷിച്ച വസ്തുക്കളാണ് ഇവർ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത് കെ എസ് ഇബി കരാർ ജീവനക്കാരെന്ന വ്യാജേനെയായിരുന്നു കൊള്ളയടിക്കാൻ ശ്രമിച്ചത് എന്നാല്‍ ഇതു ശ്രദ്ധയില്‍ പെട്ട നാട്ടുകാർ പൊലിസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് രണ്ടുപേരും പിടിയിലായത് പ്രതികളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post