പാലക്കാട്: കെട്ടിടത്തിന്റെ ഷീറ്റുമേഞ്ഞ മേല്‍ക്കൂരയില്‍ കയറിയ മൂന്നുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
പാലക്കാട് അലനല്ലൂർ എസ്റ്റേറ്റ് പടിയില്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിക്കുന്ന യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് കുട്ടി കയറിയത്. മാലിന്യ സംസ്‌കരണ യൂണിറ്റില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശികളായ ദമ്പതിമാരുടെ മകളാണ് കുട്ടി. ഷെഡിനുസമീപം ചായ്ച്ചുകെട്ടിയിരുന്ന ഷീറ്റിലൂടെ മുകളിലേക്ക് കയറിയ കുഞ്ഞ് 20 അടിയോളം ഉയരമുള്ള ഷെഡിന്റെ മേല്‍ക്കൂരയുടെ ഒത്തമുകളില്‍ എത്തുകയും ചെയ്തു. അപ്പോഴാണ് സമീപത്തുണ്ടായിരുന്ന ചിലർ ഇത് കണ്ടത്. അവർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ കൂട്ടനിലവിളിയായി.
Post a Comment