ഐഫോണ്‍ 18 പ്രോ കൊണ്ടുപോകണമെങ്കില്‍ 30,000 രൂപവരെ ഡ്യൂട്ടി അടയ്ക്കണമെന്ന് കസ്റ്റംസ്, കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ പ്രവാസി


കൊച്ചി: ഹെവി ഡ്യൂട്ടി അടക്കാതെ ഐഫോണ്‍ 18 പ്രോ കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ പ്രവാസി.നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. എഡ്യുപോർട്ട് എന്ന ലേണിംഗ് പ്ളാറ്റ്‌ഫോമിന്റെ സ്ഥാപകൻ അജാസ് മുഹമ്മദാണ് വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസം വരുത്തിയെന്ന കുറ്റത്തിന് അജാസിനെതിരെ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തന്റെ സ്വകാര്യ ഉപയോഗത്തിനായാണ് ദുബായില്‍ നിന്ന് ഐഫോണ്‍ വാങ്ങിയതെന്ന് അജാസ് പറയുന്നു. അജാസിന്റെ പക്കല്‍ മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ പുതിയ ഫോണിന് ഏകദേശം 30,000 രൂപ ഡ്യൂട്ടി അടക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. എന്നാലിതിന് യുവാവ് വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ അജാസിന്റെ ഫോണ്‍ പിടിച്ചെടുത്തു. ഐഫോണ്‍ പക്കലുണ്ടായിരുന്ന മറ്റ് യാത്രക്കാർ 30,000 രൂപവരെ ഡ്യൂട്ടി ഫീ അടച്ചതായും അജാസ് പറയുന്നു. എന്നാല്‍ അന്യായമായി ഒരുരൂപ പോലും നല്‍കാൻ തയ്യാറല്ലെന്നാണ് യുവാവ് വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post