റിയാദ്: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളെത്തുടർന്ന് സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 17 വരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചതായി റിപ്പോർട്ട്. വിമാനത്താവളത്തിന്റെ നാലാം ടെർമിനലിൽ പ്രൊജക്റ്റൈൽ പതിച്ചുണ്ടായ തീപിടിത്തവും തുടർച്ചയായ മിസൈൽ ഭീഷണിയുമാണ് കർശന നടപടിയിലേക്ക് നയിച്ചത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി പൂർണമായി നിർത്തിവെച്ചു.
വിമാനത്താവളം അടച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താറുമാറായി. അവധിക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി നാട്ടിലേക്ക് തിരിക്കാനിരുന്ന ആയിരക്കണക്കിന് പ്രവാസികൾ ഇതോടെ പെരുവഴിയിലായിരിക്കുകയാണ്. മേഖലയിലെ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം വരുംദിവസങ്ങളിലെ ഷെഡ്യൂളുകൾ വലിയ തോതിൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപായി ടിക്കറ്റുകളുടെ നിലവിലെ അവസ്ഥയും പുനഃക്രമീകരിച്ച സമയവും അതത് വിമാനക്കമ്പനികളിൽനിന്ന് നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു
.

Post a Comment