രയറോം പുഴയില്‍ 1.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു


ആലക്കോട്: ഉള്‍നാടൻ ജലസ്രോതസുകളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി രയറോം പുഴയില്‍ 1.5 ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.കുപ്പം പുഴയിലെ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതിയുടെ 2026-27 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആലക്കോട് പഞ്ചായത്തിലെ രയറോം പുഴയില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ജലമലിനീകരണം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, അമിതമായ ചൂഷണം എന്നിവ മൂലം കുറഞ്ഞുവരുന്ന ഉള്‍നാടൻ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Post a Comment

Previous Post Next Post