മൂന്നാര്‍ സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലര്‍ വയനാട്ടില്‍ തലകീഴായി മറിഞ്ഞു, രണ്ട് മരണം, 13 പേര്‍ക്ക് പരിക്ക്


സുല്‍ത്താൻ ബത്തേരി: മൂന്നാറിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന കർണാടക സ്വദേശികള്‍ സഞ്ചരിച്ച ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം.സുല്‍ത്താൻ ബത്തേരി54ലാണ് സംഭവം. കർണാടക സ്വദേശിയായ രഞ്‌ജിത്ത് (40), മൈസൂരു സ്വദേശിയായ ഭരത് എന്നിവരാണ് മരിച്ചത്. കർണാടകയിലെ മാണ്ഡ്യ സ‌ർവകലാശാലയില്‍ നിന്ന് മൂന്നാറില്‍ ടൂർ വന്ന വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മാണ്ഡ്യ സർവകലാശാലയിലെ 13 പിജി വിദ്യാർത്ഥികള്‍, കുക്ക്, വാഹനത്തിന്റെ ഡ്രൈവർ എന്നിങ്ങനെ മൊത്തം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ട്രാവലർ ഓടിച്ചിരുന്ന ഡ്രൈവറാണ് രഞ്‌ജിത്ത്.
പുലർച്ചെ 1.45ഓടെ ട്രാവലർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവമുണ്ടായ ഉടൻ ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെയെല്ലാം പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post