പരിയാരം: പരിയാരം അമ്മാനപ്പാറ കാരക്കുണ്ട് റോഡിലെ മുടിക്കാനം ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് അതിദാരുണാന്ത്യം. ഓട്ടോറിക്ഷയുമായി ബൈക്ക് കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട് റോഡിലേക്ക് വീണ യാത്രികന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഉടൻതന്നെ ലോറി കയറിയിറങ്ങി യാത്രികന്റെ തല വേർപെട്ട നിലയിലായിരുന്നു. . മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment