ദമ്മാം: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിെൻറ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി.തലശ്ശേരി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ശിക്ഷക്ക് വിധേയമായത്. ദമ്മാമിലെ ജയില്‍ വളപ്പില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
2023-ലാണ് സംഭവം നടക്കുന്നത്. ഒമാനില്‍ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് അതിർത്തി കടന്നെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറില്‍ നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്നുകളുടെ ശേഖരം സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു. സാധനങ്ങള്‍ കേവലം ഒരു പാഴ്സല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാള്‍ തനിക്ക് നല്‍കിയതാണെന്നും അതില്‍ മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അബൂട്ടി വിചാരണവേളയില്‍ വാദിച്ചെങ്കിലും പ്രതിക്കെതിരായ തെളിവുകള്‍ ശക്തമായിരുന്നു. തുടർന്ന് സൗദി കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
Post a Comment