കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65)വാണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.
വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണെന്നാണ് നിഗമനം. ദിവസവും എഴുന്നേറ്റ ഉടൻ ടി വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി.ടിവി തകരാറിലായതിന് പിന്നാലെ അമ്മയ്ക്ക് കടുത്ത മനോവിഷമമുണ്ടായിരുന്നതായും പതിവുപോലെ സംസാരിച്ചിരുന്നില്ലെന്നും മകൻ പൊലീസിനോട് പറഞ്ഞു
Post a Comment