ഇറാന് യുഎഇയുടെ 'മുട്ടൻ പണി'! ഇനി ഒരു ഇടപാടും ഇല്ല; വൻ പ്രഖ്യാപനം


ദൂബായ്: ജിസിസി രാജ്യങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും മാറുന്നു. ഖത്തറും ഇറാനും തമ്മിലുള്ള തര്‍ക്കം ഒരുഭാഗത്ത് നടക്കവെ, യുഎഇയുമായും ഇറാന്‍ ഉടക്കി.ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി എന്നാണ് യുഎഇ പറയുന്നത്. അത് ശരിയല്ലെന്ന് ഇറാന്‍ പറയുന്നു. രണ്ടു മിസൈലുകള്‍ ഇറാനില്‍ നിന്ന് വന്നുവെന്നും ഒന്ന് കടലില്‍ വീണുവെന്നുമാണ് യുഎഇ പറയുന്നത്. ദുബായില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് യുഎഇ.
തൊട്ടുപിന്നാലെ ഇറാന് കടുത്ത സാമ്പത്തിക പ്രഹരം നല്‍കാന്‍ യുഎഇ തീരുമാനിച്ചു. ഇറാനുമായുള്ള എല്ലാ കച്ചവട ഇടപാടുകളും നിര്‍ത്തിവെക്കുന്നതായി യുഎഇ പ്രഖ്യാപിച്ചു. ഒരു സാമ്പത്തിക ഇടപാടിനും ഇനിയില്ല എന്നും യുഎഇ വ്യക്തമാക്കി. അയല്‍ രാജ്യങ്ങള്‍ അകലുന്നത് ഇറാന് തിരിച്ചടിയാകും. ഇവരുമായി പഴയ സഹകരണം ഇല്ലെങ്കിലും വ്യാപാരം തുടര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ വ്യാപാരം നിലയ്ക്കുന്നത് ഇറാന്റെ സാമ്പത്തിക ഞെരുക്കം ഇരട്ടിയാക്കും.
സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടുന്ന വിധത്തിലാണ് ഇറാന്റെ ഇടപെടല്‍ എന്ന് യുഎഇ വിമര്‍ശിക്കുന്നു. വദേശകാര്യ മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ അഫ്ര അല്‍ ഹാമിലിയാണ് ഇറാനുമായുള്ള എല്ലാ ഇടപാടും നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരുമെന്നും അവര്‍ പറഞ്ഞു.

Post a Comment

Previous Post Next Post