റൊണാള്‍ഡോ vs ലൂക്കാ മോഡ്രിച്ച്‌, രണ്ടിലൊരാള്‍ കണ്ണീരോടെ മടങ്ങും; മുൻതൂക്കം പോര്‍ച്ചുഗലിന്, കാരണങ്ങളിതാ


ഫിഫ ലോകകപ്പ് 2026 റൗണ്ട് 32ലെ ആരാധകർ കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നാളെ രാവിലെ 4.30ന് നടക്കാൻ പോവുകയാണ്.പോർച്ചുഗലും ക്രൊയേഷ്യയും നോക്കൗട്ടില്‍ നേർക്കുനേർ എത്തുമ്പോള്‍ ആരാധകർക്കത് വലിയ നിരാശയുണ്ടാക്കുന്ന ഒരു കാര്യം കൂടിയാണ്. കാരണം രണ്ടിലേത് ടീം തോറ്റാലും ഒരു സൂപ്പർ താരത്തിന്റെ അവസാന മത്സരമായി അത് മാറും.

പോർച്ചുഗല്‍ തോറ്റാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന ഇതിഹാസത്തിന്റെ കണ്ണീർ മടക്കത്തിന് അത് കാരണമാവുമെങ്കില്‍ ക്രൊയേഷ്യ തോറ്റാല്‍ ലൂക്കാ മോഡ്രിച്ചിന്റെ പടിയിറക്കത്തിനാണ് അത് സാക്ഷ്യം വഹിക്കുക. അതുകൊണ്ടുതന്നെ പോർച്ചുഗല്‍-ക്രൊയേഷ്യ മത്സരം കേവലമൊരു മത്സരം എന്നതിലുപരിയായി വളരെ വെെകാരികം കൂടിയാണ്. ആർക്കാവും ജയമെന്നത് പ്രവചിക്കുക പ്രയാസം. എന്നാല്‍ കണക്കുകളില്‍ പോർച്ചുഗലിന് മുൻതൂക്കം ഉണ്ടെന്ന് വ്യക്തം.

Post a Comment

Previous Post Next Post