'നന്ദനം' സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആർ എസ് ആണ് വധു.
മലേഷ്യയിലെ ക്വലാലംപൂരില്‍ നടന്ന ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. നിരവധിപേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്.
2002ല്‍ റിലീസ് ചെയ്ത'നന്ദനം' എന്ന ചിത്രത്തില്‍ ഗുരുവായൂരപ്പനായിയെത്തി ജനമനസ് കീഴടക്കിയ അരവിന്ദ് ആകാശ് കൂട്ട്, വജ്രം, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത്, പ്രജാപതി, മമ്മി ആൻഡ് മീ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ വെങ്കട് പ്രഭുവിന്റെ 'ചെന്നെെ 28' ഉള്‍പ്പടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെയും അദ്ദേഹം തിളങ്ങി. അടുത്തിടെ പൃഥ്വിരാജ് - ബേസില്‍ ജോസഫ് ചിത്രം 'ഗുരുവായൂരമ്പല നടയില്‍' എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു. കൂടാതെ നിരവധി റിയാലിറ്റി ഷോകളില്‍ ജഡ്ജായും അരവിന്ദ് എത്തിയിട്ടുണ്ട്.
Post a Comment