സവാളയിലെ ഈ കറുത്ത പൊടി മാരകമാണോ? വീട്ടമ്മമാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍!

അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലൊന്നാണ് സവാള. എന്നാല്‍ സവാളയുടെ പുറംതൊലിയില്‍ കറുത്ത പാടുകളോ കറുത്ത പൊടിപോലുള്ള അടയാളങ്ങളോ കാണുമ്പോള്‍ അത് ഉപയോഗിക്കാമോ, ഉപേക്ഷിക്കണോ എന്ന ആശയക്കുഴപ്പം പലർക്കും ഉണ്ടാകാറുണ്ട്.
ഇത് സാധാരണ സംഭവമാണോ, അതോ ആരോഗ്യത്തിന് അപകടകരമായ ഒരു ലക്ഷണമാണോ എന്നറിയുന്നത് പ്രധാനമാണ്. കറുത്ത പാടുകളുള്ള സവാള സുരക്ഷിതമായി കഴിക്കാമോ എന്നതിനെക്കുറിച്ച്‌ അറിയാം.
സവാളക്ക് അകത്തും പുറത്തുമായി കാണപ്പെടുന്ന ഈ കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജില്ലസ് നൈഗര്‍ എന്നറിയപ്പെടുന്ന ഈ പൂപ്പല്‍ മണ്ണിലാണ് പൊതുവേ കാണാറ്. ഈ ഫംഗസ് ചെടികളെ ബാധിക്കുന്നതാണ്. ഇതാണ് സവാളയിലും കാണപ്പെടുന്നത്. വായുസഞ്ചാരം കുറഞ്ഞതും ഈര്‍പ്പം കൂടുതലുമുള്ള ഇടങ്ങളില്‍ നിന്നാണ് ഈ ഫംഗസ് പെരുകുന്നത്. വലിയ അപകടം വിളിച്ചുവരുത്തുന്നില്ലെങ്കിലും ഇവ ശ്രദ്ധിക്കേണ്ടതാണ്.

Post a Comment

Previous Post Next Post