ലോകകപ്പ് നോക്കൗട്ടില്‍ അര്‍ജന്റീനയും കാബോ വെര്‍ദെയും ഏറ്റുമുട്ടുന്നു; മിയാമിയില്‍ ആവേശപ്പോരാട്ടം നാളെ


മിയാമി:  ലോകകപ്പ് കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടിറങ്ങുന്ന അർജന്റീന, നോക്കൗട്ട് ഘട്ടത്തില്‍ കന്നിമാങ്കത്തിന് ഒരുങ്ങുന്നു.ഫുട്ബോള്‍ ലോകത്തെ പുതിയ അത്ഭുതമായി മാറിയ ആഫ്രിക്കൻ രാജ്യം കാബോ വെർദെയെയാണ് ലിയോണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അല്‍ബിസെലസ്റ്റുകള്‍ നേരിടുന്നത്. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3.30-ന് മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് ഈ ചരിത്രപ്പോരാട്ടം.
ടൂർണമെന്റിലെ അരങ്ങേറ്റക്കാരായി എത്തി, പ്രമുഖ ടീമുകളെ വിറപ്പിച്ചാണ് കാബോ വെർദെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ യുറഗ്വായെ പുറത്താക്കിയും, സ്പെയിനിനെ ഗോളില്ലാ സമനിലയില്‍ തളച്ചും തങ്ങളുടെ കരുത്ത് തെളിയിച്ച അവർ തോല്‍വി അറിയാതെയാണ് പ്രീ-ക്വാർട്ടറിലേക്ക് എത്തുന്നത്.

Post a Comment

Previous Post Next Post