കണ്ണൂർ: ട്രെയിനില്‍ കൊണ്ടുവരുമ്പോള്‍പൊലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയെ കണ്ണൂർ ടൗണ്‍ പോലിസ് പിടികൂടി.
പുനെ സ്വദേശി സഞ്ജുരാജ് മല്‍ഹോത്രയെയാണ് പിടികൂടിയത്. മഹാബലേശ്വറില്‍ വെച്ചാണ് പ്രതിയെ കണ്ടെത്തിയത്.ഇയാളെ കണ്ണൂർ ടൗണ്‍സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും
കണ്ണൂർ ടൗണ്‍ പോലീസ് പൂനയില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയാണ് ട്രെയിൻ യാത്രക്കിടെ കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ രക്ഷപ്പെട്ടത്. രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തിങ്കളാഴ്ച്ച പുലർച്ചെയാണ് പ്രതി കാവലുണ്ടായിരുന്ന രണ്ട് പൊലിസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
Post a Comment