പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നീണ്ട പതിനാല് വര്‍ഷത്തിന് ശേഷമാണ് പാസ്പോർട്ട് അപേക്ഷാഫീസില്‍ വലിയ മാറ്റം വരുത്തുന്നത്.
അബുദബിയിലെ ഇന്ത്യന്‍ എംബസി, ദുബായിലെ കോണ്‍സുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ ഒരുപോലെ പ്രാബല്യത്തില്‍ വരും.
ലോകത്തെ വിവിധ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്‌പോര്‍ട്ട് നിരക്കുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ (ജൂലൈ 1 ) പ്രാബല്യത്തില്‍ വരുന്നതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു.മുതിര്‍ന്നവര്‍ക്ക് സാധാരണ 36 പേജുകളുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും മുന്‍പ് 285 ദിര്‍ഹമായിരുന്നു എന്നാല്‍ ഇനി മുതല്‍ 450 ദിര്‍ഹം കൊടുക്കണം. അത് തത്കാല്‍ വഴി എടുക്കുന്നതിന് 900 ദിര്‍ഹവുമാണ് വരുന്നത്. ഏകദേശം 60 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വന്നിട്ടുള്ളത്.
Post a Comment