പ്രോട്ടീൻ, നാരുകള്‍, വൈറ്റമിനുകള്‍ തുടങ്ങി നിരവധിയായ പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നിലക്കടല.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം ക്രമീകരിക്കാനും ഉപാപചയപ്രവർത്തനം വേഗത്തിലാക്കാനും ഇത് സഹായിക്കുമെങ്കിലും, ചില രോഗാവസ്ഥയുള്ളവർ നിലക്കടലയുടെ ഉപയോഗത്തില്‍ കടുത്ത ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ആരൊക്കെ ശ്രദ്ധിക്കണം?
ഉയർന്ന രക്തസമ്മർദ്ദം: ഉപ്പുചേർത്തതും വറുത്തതുമായ നിലക്കടല രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകും. ഇത്തരം ആളുകള്‍ ഉപ്പില്ലാത്ത, വേവിച്ച നിലക്കടല മിതമായ അളവില്‍ ഉപയോഗിക്കുക.
യൂറിക് ആസിഡും സന്ധിവേദനയും: ഉയർന്ന അളവില്‍ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാല്‍ നിലക്കടല യൂറിക് ആസിഡ് കൂട്ടാനും സന്ധിവേദന വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. ഇവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.
അലർജി: ചൊറിച്ചില്‍, വീക്കം, ശ്വാസതടസ്സം എന്നിവയൊക്കെ നിലക്കടല അലർജിയുടെ ലക്ഷണങ്ങളാണ്. ഇത്തരം പ്രശ്നങ്ങളുള്ളവർ നിലക്കടല പൂർണ്ണമായും ഒഴിവാക്കണം.
കരള്‍, പാൻക്രിയാസ്, ദഹനപ്രശ്നങ്ങള്‍: ഉയർന്ന കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ കരള്‍, പാൻക്രിയാസ് രോഗങ്ങളുള്ളവർക്ക് ഇത് കൂടുതല്‍ ആയാസമുണ്ടാക്കും. കൂടാതെ ഇടയ്ക്കിടെ ദഹനക്കേടും ഗ്യാസ്ട്രബിളും ഉള്ളവരും ഉപയോഗം പരിമിതപ്പെടുത്തണം.
Post a Comment