അടുക്കളയിലെ ഈച്ച ശല്യം കാരണം പൊറുതിമുട്ടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍


വീടിനകത്തെ സ്വസ്ഥത കെടുത്തുന്ന പ്രധാന ശല്യക്കാരില്‍ ഒന്നാണ് ഈച്ചകള്‍. പ്രത്യേകിച്ച്‌ മഴക്കാലത്ത്. ഈ ചെറിയ ജീവികള്‍ കേവലം ശല്യക്കാർ മാത്രമല്ല പലതരം രോഗാണുക്കളെ വഹിക്കുകയും അവ നമ്മുടെ ഭക്ഷണത്തിലുള്‍പ്പെടെ നിക്ഷേപിക്കുകയും ചെയ്യുന്നു.
പലതരം രോഗങ്ങള്‍ക്ക് കാരണക്കാരാകുന്ന ഈച്ചകളെ അകറ്റാൻ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനോട് പലർക്കും താല്‍പര്യമുണ്ടാകില്ല.പ്രത്യേകിച്ച്‌ കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളില്‍. ഇവിടെയാണ് പ്രകൃതിദത്തമായ പ്രതിവിധികളുടെ പ്രസക്തയേറുന്നത്. നമ്മുടെ അടുക്കളയില്‍ എപ്പോഴും ലഭ്യമായ ചില വസ്തുക്കളും പൊടിക്കൈകളും ഉപയോഗിച്ച്‌ ഈച്ചകളെ ഫലപ്രദമായി തുരത്താൻ സാധിക്കും.
വിനാഗിരി
ഒരു ചെറിയ പാത്രത്തില്‍ അല്‍പം ആപ്പിള്‍ സിഡർ വിനാഗിരി എടുക്കുക. ഇതിലേക്ക് ഒരു തുള്ളി ഡിഷ് വാഷിംഗ് ലിക്വിഡ് ചേർക്കാം. ഈ പാത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് അടച്ച്‌, ഈച്ചകള്‍ക്ക് കടക്കാൻ കഴിയുന്നത്ര ചെറിയ സുഷിരങ്ങള്‍ ഇടണം. വിനാഗിരിയുടെ ഗന്ധം കാരണം ഈച്ചകള്‍ സുഷിരങ്ങള്‍ വഴി അകത്ത് കടക്കുകയും ഡിഷ് ലിക്വിഡ് കാരണം ലായനിയില്‍ കുടുങ്ങുകയും ചെയ്യും. പിന്നീട് ആവയ്ക്ക തിരിച്ച്‌ ഇറങ്ങാൻ കഴിയില്ല.

Post a Comment

Previous Post Next Post