ബസ് സമരം; കാസര്‍ഗോഡ് ജില്ലയില്‍ നാളെ സ്വകാര്യ ബസ് സമരം


കാസർഗോഡ് :  കാസർഗോഡ് ജില്ലയില്‍ നാളെ സ്വകാര്യ ബസ് സമരം. തൊഴിലാളികളും ഉടമകളുടെയും സംയുക്ത കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും.കെഎസ്‌ആർടിസിക്ക് ജില്ലയില്‍ 128 സർവീസുകളാണുള്ളത്. സ്വകാര്യ ബസുകള്‍ക്ക് 70 സർവീസും. ഈ സാഹചര്യവും പരിഗണിച്ച്‌ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.
അതേസമയം , കെഎസ്‌ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ സർക്കാർ. ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി സി പി ജോണ്‍, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

Post a Comment

Previous Post Next Post