ചെറുപുഴ ബസ് സ്റ്റാൻഡിൽ കൂറ്റൻ മരം കടപുഴകി വീണു; ഒഴിവായത് വൻ അപകടം



ചെറുപുഴ: കണ്ണൂർ ചെറുപുഴ ബസ് സ്റ്റാൻഡിൽ കൂറ്റൻ മരം കടപുഴകി വീണു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പുലർച്ചെ ആളൊഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മരം വീണതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് തകർന്നു വീഴുകയും, അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

കഴിഞ്ഞ രാത്രി മുതൽ കണ്ണൂർ ജില്ലയുടെ മലയോര മേഖലകളായ ചെറുപുഴ, ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്തിരുന്നു. ഇതിനെ തുടർന്നാണ് മരം കടപുഴകിയത്. ബസ് കയറുന്നതിനായി നിരവധിയാളുകൾ നിൽക്കുന്ന സ്ഥലത്താണ് കൂറ്റൻ മരം വീണത്. അല്പം സമയം വൈകിയാണ് സംഭവം നടന്നിരുന്നതെങ്കിൽ വലിയൊരു അപകടവും ആളപായവും ഉണ്ടാകുമായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക് ആരും ബസ് സ്റ്റാൻഡിൽ ഇല്ലാതിരുന്നതാണ് തുണയായത്

Post a Comment

Previous Post Next Post