തിരുവനന്തപുരം: ശനിയാഴ്ച നടക്കേണ്ട എല്‍ജിഎസ് പ്രിലിമിനറി പിഎസ്സി പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത് സ്കൂളില്‍ നടന്ന പരീക്ഷയില്‍ ചോദ്യപേപ്പർ മാറി നല്‍കിയതോടെയാണ് പരീക്ഷ റദ്ദാക്കിയത്.
ഒന്നരയ്ക്ക് നടക്കേണ്ട പരീക്ഷ ഒരു മണിയോടെയാണ് റദ്ദാക്കിയത്.
രാവിലത്തെ പരീക്ഷയ്ക്ക് നല്‍കിയത് ഉച്ചയ്ക്കത്തെ ചോദ്യപേപ്പറാണ്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷയാണ് രാവിലെ നടന്നത്.
അതിലാണ് ഉച്ചയ്ക്കത്തെ ചോദ്യപേപ്പർ നല്‍കിയത്. ഇതോടെയാണ് സംസ്ഥാനത്താകെ ഉച്ചയ്ക്ക് ശേഷം നടക്കാനിരുന്ന പരീക്ഷ പിഎസ്സി റദ്ദാക്കിയത്.
Post a Comment