രണ്ട് കാലല്ല, നാല് കാലുകളുള്ള കോഴി; പെരിയയിലെ പ്രകാശന്റെ കോഴിഫാമില്‍ ഒരു അപൂര്‍വ്വ ഇറച്ചിക്കോഴി കൗതുകമാകുന്നു


കാസർകോട്: സാധാരണ രണ്ട് കാലുകളുള്ള കോഴികള്ക്കിടയില് നാല് കാലുകളുമായി ഒരു അപൂര്വ്വ കോഴി. കാസര്കോട് പെരിയ കായകുളത്തെ കര്ഷകനായ എ.കെ പ്രകാശന്റെ കോഴിഫാമിലാണ് ഈ കൗതുകക്കാഴ്ച.
സാധാരണയുള്ള രണ്ട് കാലുകള്ക്ക് പുറമെ, മുന്നിലായി രണ്ട് കാലുകള് കൂടി അധികം വളര്ന്ന നിലയിലാണ് ഈ ഇറച്ചിക്കോഴിയുള്ളത്.
പാലക്കാട് നിന്നും ഒരുമിച്ച്‌ വാങ്ങിയ 300 കോഴിക്കുഞ്ഞുങ്ങളില് ഒന്നാണിത്. കൂട്ടമായി വളര്ത്തിയതിനാല് ആദ്യമൊന്നും ഈ മാറ്റം പ്രകാശന്റെ ശ്രദ്ധയില്പ്പെട്ടിരുന്നില്ല. എന്നാല് 40 ദിവസം പ്രായമായ കോഴികളെ വില്ക്കാന് വേര്തിരിച്ചപ്പോഴാണ് കൂട്ടത്തിലൊന്നിന്റെ നടത്തത്തില് വ്യത്യാസം തോന്നിയത്. തുടര്ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് നാല് കാലുകളുണ്ടെന്ന കാര്യം വ്യക്തമായത്.
കഴിഞ്ഞ 8 വര്ഷമായി ഇറച്ചിക്കോഴി വളര്ത്തല് മേഖലയിലുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്ന് പ്രകാശന് പറയുന്നു. നിലവില് കോഴിത്തീറ്റയുടെ അമിതവില കര്ഷകര്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഫാമിലെ ഈ അപൂര്വ്വ അതിഥിയെ കാണാന് നിരവധി ആളുകളാണ് ഇപ്പോള് പ്രകാശന്റെ വീട്ടിലേക്ക് എത്തിച്ചേരുന്നത്.

Post a Comment

Previous Post Next Post