നടുവിൽ:പൈതല്‍മലയിലെ റിസോർട്ട് കെയർടേക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടൻ മനോജിനെ (53) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ റിസോർട്ടിലെ സ്റ്റാഫ് റൂമില്‍ ജനാലയുടെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കുടിയാൻമല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രവാസിയായിരുന്നു, തുടർന്ന് ഡ്രൈവർ
കഴിഞ്ഞ രണ്ട് വർഷമായി പൈതല്‍മലയിലെ ഈ റിസോർട്ടില്‍ കെയർടേക്കറായി ജോലി ചെയ്തുവരികയായിരുന്നു മനോജ്. നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം, തിരിച്ചെത്തിയ ശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു. പരേതനായ ബാലൻ-തങ്കം ദമ്പതികളുടെ മകനാണ്. ഭാര്യ ബിജി. ജിഷ്ണു, ജിത്തു എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: മിനി, മീന പരേതനായ സുനില്‍.
പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരം അടുത്തിലയിലെ സമുദായ ശ്മശാനത്തില്‍ നടത്തി
Post a Comment