ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി യുഎ.ഇ; ഗള്‍ഫില്‍ ആശങ്ക


അബുദാബി/ദോഹ: ഇറാനില് അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങള്ക്ക് പിന്നാലെ ഗള്ഫ് മേഖലയില് സംഘര്ഷം രൂക്ഷമായതായി റിപ്പോര്ട്ട്

യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം രാജ്യത്തേക്ക് ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില് രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ഭീഷണിയെ നേരിടുന്നതായി മന്ത്രാലയം അറിയിച്ചു. ജനങ്ങള് പരിഭ്രാന്തരാകാതെ ഔദ്യോഗിക നിര്ദേശങ്ങള് മാത്രം പാലിക്കണമെന്നും അഭ്യൂഹങ്ങള് പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും അധികൃതര് നിര്ദേശിച്ചു.
ഇതിനിടെ, ഖത്തര് തലസ്ഥാനമായ ദോഹയില് ഉഗ്ര സ്ഫോടനശബ്ദം കേട്ടതായി അന്താരാഷ്ട്ര വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി ഖത്തര് സര്ക്കാര് മൊബൈല് ഫോണുകളിലൂടെ താമസക്കാര്ക്ക് സുരക്ഷാ മുന്നറിയിപ്പും അയച്ചു.
അമേരിക്ക ഇറാനിലെ ലക്ഷ്യങ്ങള്ക്കെതിരെ പുതിയ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയില് സംഘര്ഷം വീണ്ടും ശക്തമായത്. സൈപ്രസ് പതാകയുള്ള ഒരു ചരക്കുകപ്പലിനെ ഇറാന് ആക്രമിച്ചുവെന്നാരോപിച്ചാണ് അമേരിക്ക നടപടി സ്വീകരിച്ചതെന്ന് റിപ്പോര്ട്ടുകളുണ്ട്.
അതേസമയം, ഹോര്മുസ് കടലിടുക്ക് അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ അടച്ചതായി ഇറാന് പ്രഖ്യാപിച്ചതായും റിപ്പോര്ട്ടുകളുണ്ട്. ആഗോള എണ്ണവാതക ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോര്മുസ് കടലിടുക്കിലെ സാഹചര്യം അന്താരാഷ്ട്ര ഊര്ജ വിപണിയിലും ഗള്ഫ് മേഖലയിലെ സുരക്ഷയിലും ആശങ്ക ഉയര്ത്തുന്നുണ്ട്..

Post a Comment

Previous Post Next Post