കള്ളാടി ദുരന്തം; മീനാക്ഷിപ്പുഴ ഉള്‍പ്പെടെ രണ്ട് സോണുകളില്‍ ഇന്ന് തെരച്ചില്‍, പ്രദേശത്ത് നേരിയ മഴ


കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അഞ്ചുപേർക്കായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു.
നാല് സോണുകളാക്കി തിരിച്ചാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. ഇതില്‍ രണ്ട് സോണുകളുടെ തെരച്ചില്‍ ഇന്നലെ പൂർത്തിയാക്കിയിരുന്നു. ബാക്കി രണ്ട് സോണുകളിലും മീനാക്ഷി പുഴയിലുമാണ് ഇന്ന് തെരച്ചില്‍ നടത്തുക.പ്രദേശത്ത് ഇപ്പോള്‍ നേരിയ മഴയുണ്ട്. പുഴയില്‍ കുടുങ്ങിക്കിടന്ന ബസ് കരയിലേക്ക് മാറ്റി. മണ്ണ് കൂടുതലായി മാറ്റിയതിനാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ ഈ മേഖലയിലേക്ക് എത്തിക്കാൻ സാധിക്കും. എന്നാല്‍ തെരച്ചിലിന് മഴ വെല്ലുവിളി ഉയർത്തുമോയെന്ന ആശങ്കയിലാണ് അധികൃതർ. മുഹമ്മദ് ഇമ്രാൻ, ബിക്രംസിംഗ് റാണ, രാഹുല്‍ ശർമ്മ, രാകേഷ്, അൻസാരി എന്നിവരെയാണ് കണ്ടെത്താനുള്ളത്. എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, ലോക്കല്‍ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള വിദഗ്ധ സമിതിയെ ഇന്ന് നിയോഗിക്കും. അപകടത്തില്‍ ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശി ആൻമോള്‍ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌ സ്വദേശി ചന്ദ്രഭാൻ പാല്‍ എന്നിവരാണ് മരിച്ചത്.

Post a Comment

Previous Post Next Post