തിരുവനന്തപുരം: യുവാവിന് നേരെ പോലീസിന്റെ് പെപ്പര്‍ സ്‌പ്രേ പ്രയോഗത്തില്‍ 50000 രൂപ നഷ്ടപരിഹാരം അനുവദിച്ച് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.
മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. പരാതിക്കാരന് 50000 രൂപ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച എസ്‌ഐ സുമേഷ് ലാലില്‍ നിന്ന് പണം ഈടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശ്രീനാഥ് എന്നയുവാവിനെ എസ്‌ഐ മര്‍ദ്ദിക്കുകയും പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയ്‌തെന്നാണ് പരാതി.യുവാവിന്റെ് കണ്ണില്‍ എസ്‌ഐ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നായിരുന്നു പരാതിയില്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് പരാതിക്കാരനായ ചിറയിന്‍കീഴ് സ്വദേശിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
2023 ഒക്ടോബര്‍ 9-ന് തിരുവനന്തപുരം ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവം. ചിറയിന്‍കീഴ് കുറക്കട സ്വദേശിയായ ശ്രീനാഥ് നല്‍കിയ പരാതിയിലാണ് നടപടി. ശ്രീനാഥും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നിലവില്‍ കുടുംബ കോടതിയില്‍ നടന്നുവരികയായിരുന്നു. ഇതിനിടയില്‍ ശ്രീനാഥ് ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറയിന്‍കീഴ്ലീപോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലും എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമം സ്ഥിരീകരിച്ചിരുന്നു.
Post a Comment